മുസ്ലീംലീഗില്‍ നിന്ന് വനിതാ സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്ത് ഇറങ്ങണം.

കോഴിക്കോട് / നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലീംലീഗില്‍ നിന്ന് ഇത്തവണ വനിതാ സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്ത് വേണമെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. സ്ത്രീകളുടെ നേതൃത്വം എല്ലാ പാര്‍ട്ടികളിലും നല്‍കുന്നുണ്ട്. ആ പരിഗണന നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികള്‍ പാര്‍ട്ടിയില്‍ ഇത്തവണ ഉണ്ടാകില്ല. യൂത്ത് ലീഗില്‍ നിന്ന് സ്ഥാനാര്‍ത്ഥിയാകാന്‍ പരിഗണിക്കേണ്ടവരുടെ പട്ടിക സംസ്ഥാന നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. യൂത്ത് ലീഗിന് അര്‍ഹമായ സീറ്റ് കിട്ടും. എത്ര സീറ്റുകളെന്നത് തീരുമാനിച്ചിട്ടില്ല. പാര്‍ട്ടി ഗൗരവമായി വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ഇതിനിടെ, മുസ്ലിം ലീഗ് നേതൃത്വവുമായി ചർച്ച നടത്താൻ കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാടെത്തി. നിയമസഭാ സീറ്റ് വിഭജന ചർച്ചകളിലേക്ക് കടന്ന് യു.ഡി.എഫ്. മുസ്‌ലിം ലീഗ് – കോൺഗ്രസ് ചർച്ച ഉണ്ടായി. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും യോഗത്തിൽ പങ്കെടുത്തു. പാണക്കാട് തങ്ങളുടെ സാന്നിധ്യത്തിലായിരുന്നു കൊണ്ഗ്രെസ്സ് മുസ്ലിം ലീഗ് ചർച്ച നടന്നത്. തെരഞ്ഞെടുപ്പ് സമിതിയുടെ തലപ്പത്ത് എത്തിയതിന് ശേഷം ആദ്യമായാണ് ഉമ്മന്‍ചാണ്ടി പാണക്കാട് സന്ദർശിക്കുന്നത്.
രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ കരിപ്പൂരിലേക്ക് പോകുംവഴിയാണ് ഇരുവരും പാണക്കാട് സന്ദർശിക്കുന്നത്. ഏകദേശം അരമണിക്കൂറോളം ചര്‍ച്ച നടന്നു. മുസ്‌ലിം ലീഗ് അധിക സീറ്റ് ചോദിച്ചത് സംബന്ധിച്ച് പ്രാരംഭ ചര്‍ച്ചകള്‍ ആണ് നടന്നത്. അഞ്ച് സീറ്റുകള്‍ അധികാണ് ലീഗ് ചോദിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധി എംപിയുടെ സാന്നിധ്യത്തിൽ തുടർ ചർച്ചകൾ നടക്കും.