ഗണേഷ് കുമാര്‍ എംഎല്‍എയുടെ കാറിന്റെ ചില്ല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു.

കൊല്ലം/ കൊല്ലം ജില്ലയിലെ ചവറയില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ കാറിന്റെ ചില്ല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു. ഗണേഷ് കുമാറിന് നേരെ കരിങ്കൊടി പ്രതിഷേധവുമായി രംഗത്ത് എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധക്കാര്‍ക്ക് നേരെ എംഎല്‍എയുടെ മുന്‍ ഓഫീസ് സെക്രട്ടറി പിഎ പ്രദീപ് കോട്ടാത്തലയുടെ നേതൃത്വത്തില്‍ ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടായത്.
എംഎൽഎയ്ക്ക് നേരെ കരിങ്കൊടി കാണിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. എംഎല്‍എ പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം പ്രതിഷേധം ഉയര്‍ത്താനാണ് കെഎസ് യുവും, യൂത്ത് കോണ്‍ഗ്രസും തീരുമാനിച്ചിരിക്കുന്നത്. ചവറയിൽ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ എംഎൽഎയുടെ കാറിനു നേർക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടുകയും കല്ലെറിയുകയും ചെയ്തു. കല്ലേറിൽ ആണ് കാറിന്റെ ചില്ല് തകർക്കപ്പെട്ടത്.
നടിയെ ആക്രമിച്ച സംഭവത്തിൽ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിലെ പ്രതിയും ഗണേഷ് കുമാറിന്റെ പേഴ്‌സണൽ സെക്രട്ടറിയുമായ പ്രദീപ് കോട്ടാത്തലയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രവർത്തകർകരെ ആക്രമിച്ചിരുന്നു. കേസിൽ പ്രദീപ് കോട്ടാത്തല ഇപ്പോൾ ജാമ്യത്തിൽ കഴിയുകയാണ്. ഇതിനിടെ യൂത്ത് കോൺഗ്രസുകാർക്കെതിരെ ഗുണ്ടാ മോഡൽ ആക്രമണം നടത്തിയത് വ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിന് തുടർച്ചയാണ് എംഎൽഎയുടെ കാറിന് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.