CrimeEditor's ChoiceKerala NewsLatest NewsLocal NewsNews
കോഴിക്കോട് ചെറുവണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു.

കോഴിക്കോട് / കോഴിക്കോട് ചെറുവണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. ആവള പെരിഞ്ചേരി കടവിൽ മനോജിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവർത്തകരാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നു. രാത്രി എട്ടു മണിയോടെയാണ് സംഭവം.
സിപിഎം പ്രകടനത്തിന് നേരെ കല്ലെറിഞ്ഞെന്ന കേസിൽ പ്രതിയാണ് മനോജിനെ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.
വീടിന് സമീപം നില്‍ക്കുകയായിരുന്ന മനോജിനെ നാല് ബൈക്കുകളിലായി എത്തിയ സംഘം വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.
തലയുടെ പിന്‍വശത്ത് ചെവിയോട് ചേര്‍ന്ന് വെട്ടേറ്റ മനോജിനെ ഉടന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു അവിടെ നിന്ന് പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.