BusinessCrimeKerala NewsLatest NewsNationalNews

സ്വപ്ന സുരേഷിന് ഭീകരരുമായി ബന്ധമുണ്ടോയെന്ന് എൻഐഎ അന്വേഷിക്കും.

തലസ്ഥാന നഗരിയിലെ സ്വർണ്ണക്കടത്തിൽ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന് ഭീകരരുമായി ബന്ധമുണ്ടോയെന്ന് എൻഐഎ അന്വേഷിക്കും. യുഎപിഎ ചുമത്തിയാകും ദേശീയ അന്വേഷണ ഏജൻസി കേസ് രജിസ്റ്റർ ചെയ്യുന്നത്. ദേശീയ സുരക്ഷയെ ബാധിക്കും വിധം,സ്വർണ്ണ ഇടപാടുകളുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കുന്നതിലും, ഭീകരർക്ക് സഹായം നൽകിയോയെന്നും അന്വേഷിക്കും. ഒളിവിൽ കഴിയുന്ന സ്വപ്ന സുരേഷിനെ കണ്ടെത്താനും എൻഐഎ കസ്റ്റംസിനെ സഹായിക്കുന്നതാണ്.
സ്വർണ്ണ കള്ളക്കടത്ത് കേസിൽ വമ്പൻ സ്രാവുകൾക്ക് പങ്ക് ഉണ്ടെന്ന കസ്റ്റംസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് വിട്ടത്. സ്വർണ്ണം ആർക്കുവേണ്ടിയാണ് കൊണ്ടുവന്നത്, ആരാണ് കൊടുത്തു വിട്ടത് എന്നതടക്കമുള്ള കാര്യങ്ങളും,
ഐ ടി സെക്രട്ടറി ശിവശങ്കരൻന്റെ ബന്ധം, സ്വപ്ന വഴി ഐ ടി സെക്രട്ടറിയും, പോലീസ് വകുപ്പിലെ രണ്ടു ഉയർന്ന ഉദ്യോഗസ്ഥരും നടത്തിയ വിദേശ യാത്രകൾ, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ എന്നിവയും എൻഐഎ അന്വേഷിക്കും.

സ്വർണ്ണ കടത്ത് സംബന്ധിച്ച കസ്റ്റംസിന്‍റെയും, എൻ ഐ എയുടെയും അന്വേഷണം സുരകാശിയുടെ ഭാഗമായി സർക്കാർ പരിപാടികളി ലേക്കും നീളുകയാണ്. കേസിലെ പ്രതിയായ സരിത്തും സ്വപ്നയും പങ്കെടുത്ത പരിപാടികളെ കുറിച്ചാണ് അന്വേഷണം ഒരു വശത്ത് നടക്കുന്നത്.
2018ലും 2019 ലും സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പരിപാടികളിലെ സ്വപ്നയുടെയും സരിത്തിന്‍റെയും സാന്നിധ്യമുണ്ടു. 2018 മാർച്ച് 12, 13 തിയതികളിൽ കൊച്ചിയിലെ ലേമെറിഡിയനിൽ നടന്ന ഹാഷ് ടാഗ് ഫ്യൂച്ചർ എന്ന പേരിലുള്ള ഗ്ലോബൽ ഡിജിറ്റൽ കോൺക്ലേവിനെ സംബന്ധിച്ച് അന്വേഷണം നടക്കുന്നു. 20l 9 ഡിസംബർ 12,13,14 തിയതികളിൽ ബോൾഗാട്ടി പാലസിൽ നടന്ന കൊച്ചി ഡിസൈൻ വീക്ക് എന്ന പരിപാടിയെ കുറിച്ചുള്ള വിവരങ്ങൾ കസ്റ്റംസ് ശേഖരിച്ചു വരുകയാണ്. കൊച്ചിയില്‍ നടന്ന രണ്ട് പരിപാടികളിലും വിദേശ പ്രതിനിധികളെ ഗ്രീൻ ചാനലിലൂടെ എത്തിച്ചത് സരിത്തും സ്വപ്നയുമായിരുന്നു എന്ന ഞെട്ടിക്കുന്ന വിവരവും പുറത്തു വരുകയാണ്. പരിപാടികളിൽ പങ്കെടുത്ത വിദേശ പ്രതിനിധികളെ കുറിച്ചും അന്വേഷണം നടക്കുന്നു. വിദേശ പ്രതിനിധികളെ പുറത്തെത്തിക്കുന്ന മറവിൽ സ്വർണ്ണം കടത്തിയൊയെന്നു കസ്റ്റംസ് പരിശോധിക്കുമ്പോൾ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളിലാണ് എൻ ഐ എ ശ്രദ്ധിക്കുന്നത്. കൊച്ചിയില്‍ നടന്ന രണ്ട് പരിപാടികളിലേയും മുഖ്യ സംഘാടകൻ മുൻ ഐടി സെക്രട്ടറി ശിവശങ്കരനായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button