Kerala NewsLatest NewsLocal NewsNationalNews
കോടതി അലക്ഷ്യ കേസിൽ മാപ്പ് പറയില്ലെന്ന് പ്രശാന്ത് ഭൂഷൺ

കോടതി അലക്ഷ്യ കേസിൽ താൻ മാപ്പ് പറയാൻ തയ്യാറല്ലെന്ന് പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി. കോടതിയിൽ നിന്ന് ദയ ആഗ്രഹിക്കുന്നില്ല. ജനാധിപത്യത്തിൽ വിമർശനം ഉണ്ടാകും. തെളിവ് ഹാജരാക്കാതെയുള്ള കോടതി തീരുമാനം ഞെട്ടിച്ചു. കുറ്റക്കാരനെന്ന കോടതി വിധിയിൽ ദു:ഖമുണ്ട്. കോടതി എന്ത് ശിക്ഷ വിധിച്ചാലും സ്വീകരിക്കാൻ തയ്യാറാണെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.
കോടതി അലക്ഷ്യ കേസിൽ സുപ്രീംകോടതിയിൽ വാദം പുരോഗമിക്കുകയാണ്. വാദം കേൾക്കൽ മാറ്റണമെന്ന പ്രശാന്ത് ഭൂഷന്റെ ആവശ്യം കോടതി തള്ളി. പുന:പരിശോധന ഹർജി നൽകാൻ പ്രശാന്ത് ഭൂഷണ് അവകാശം ഉണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. അതേസമയം, അന്തിമവിധി വന്ന ശേഷവും പുന:പരിശോധന ഹർജി നൽകാമെന്നായിരുന്നു ജസ്റ്റിസ് അരുൺ മിശ്ര അതിനു മറുപടി പറഞ്ഞത്.