CovidEducationHealthKerala NewsLatest NewsNationalNews

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കൊറോണ വാക്സിന്റെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ തുടങ്ങി.

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കൊറോണ വാക്സിന്റെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ തുടങ്ങി. ഇന്ത്യയിൽ 1600 ഓളം പേർ പഠനത്തിന്റെ ഭാഗമാകും. വാർത്ത ഏജൻസിയായ ഐ എൻ എ ആണ് ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടത്. വാക്സിന്റെ രോഗപ്രതിരോധ പ്രതികരണവും സുരക്ഷയും വിലയിരുത്തുവാൻ ആയാണ് പരീക്ഷണങ്ങൾ നടത്തുന്നത്. രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങളിൽ നടത്തുന്നതിനായി ഇന്ത്യയിലെ ഡ്രഗ് കൺട്രോളർ ജനറലിൽ അനുമതി നൽകിയിട്ടുണ്ട്.
ഐഎൻഎയുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ 17 കേന്ദ്രങ്ങളിൽ നിന്നുള്ള ആളുകളാണ് പരീക്ഷണത്തിന്റെ ഭാഗമാകുക. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, വിശാഖപട്ടണത്തെ ആന്ധ്ര മെഡിക്കൽ കോളേജ്, മുംബൈയിലെ സേത്ത് ജി എസ് മെഡിക്കൽ കോളേജ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. 18വയസിനു മുകളിൽ ഉള്ളവർ ആയിരിക്കും വാക്സിന്റെ പരീക്ഷണ പഠനങ്ങളുടെ ഭാഗമാകുക. ഐഎൻഎയുടെ റിപ്പോർട്ട് പ്രകാരം 17 കേന്ദ്രങ്ങളിൽനിന്ന് 1600 പേരാകും പഠനത്തിന്റെ ഭാഗമാകുക.
പരീക്ഷണങ്ങൾ നടത്തുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് ഓക്സ്ഫോർഡ് സർവകലാശാലയുമായി സഹകരണം ഉണ്ട്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നേരത്തെ അറിയിച്ചത് പ്രകാരം മനുഷ്യനിലെ പരീക്ഷണം വിജയിച്ചാൽ കോവിഡ് 19 വാക്സിൻ ഒക്ടോബറോടെ വിപണിയിലെത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button