ഒറ്റയ്ക്ക് വാഹനം ഓടിക്കുന്നവർക്കും സൈക്ലിംഗ് നടത്തുന്നവർക്കും മാസ്ക് വേണ്ടെന്നു കേന്ദ്രം ; പിഴ അടയ്ക്കണ്ട

ഇനി ഒറ്റയ്ക്ക് വണ്ടി ഓടിക്കുന്നവരെ മാസ്ക് ഇല്ലാത്തതിന് പിഴ അടപ്പിക്കാൻ പൊലീസിന് കഴിയില്ല. ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുന്നവരും സൈക്ലിംഗ് നടത്തുന്നവരും മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.. എന്നാൽ ആൾക്കൂട്ടത്തിനിടയിൽ സൈക്ലിങ് നടത്തുന്നവരും ജോഗിങ് ചെയ്യുന്നവരും മാസ്ക് ധരിക്കണം .. ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കാത്തതിന് പിഴ ചുമത്തുന്നതിനെതിരെ വ്യാപക പരാതി ഉയര്‍ന്നതോടെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് .. കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ ആണ് വാർത്ത സമ്മേളനത്തിൽ ഈ കാര്യം അറിയിച്ചത്. ഗ്രൂപ്പായി ആളുകള്‍ ഇടപെടുമ്പോള്‍ മാസ്‌ക് ധരിക്കേണ്ടതുണ്ടെന്ന് സെക്രട്ടറി വ്യക്തമാക്കി. മാസ്ക് വൈക്കത്തവർക്ക് കനത്തപിഴയാണ് ഇപ്പോൾ ഈടാക്കുന്നത് .. രണ്ടായിരം രൂപ വരെ പിഴ ഈടാക്കുന്നത് ജങ്ങളിൽ വലിയ പ്രതിഷേധങ്ങൾ സൃഷ്ടിച്ചിരുന്നു .. പല പോലീസ് ഉദ്യോഗസ്ഥരും പിഴ ഈടാക്കൽ പണം സാമ്പത്തിക്കാനുള്ള മാർഗമായി കാണുന്നുണ്ടെന്ന പരാതികളും വ്യപകമാണ് ..
പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം മാസ്‌ക്ക് ധരിക്കാത്തവര്‍ക്ക് 500 രൂപയിൽ നിന്നും ഇപ്പോൾ 2000 രൂപയാണ് പിഴ ഈടാക്കുന്നത്. ജൂണ്‍ 14 മുതല്‍ പൊതുവേദിയില്‍ മാസ്‌ക്ക് ധരിച്ചെത്തണമെന്ന കര്‍ശന നിര്‍ദേശവും നിലവിലുണ്ട് . എന്നാല്‍ ഇത്രയും പിഴ ഈടാക്കിയിട്ടും ഇപ്പോഴും മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ ഏറെയാണെന്നാണ് പോലീസ് പറയുന്നത്. മാസ്‌ക്ക് ധരിക്കാതിരുന്നാല്‍ എന്താണ് കുഴപ്പമെന്ന് ഇപ്പോഴും പലര്‍ക്കും അറിയില്ല. പിഴ ഈടാക്കുന്നത് ഈ പ്രശ്‌നത്തിന് പരിഹാരമല്ലെങ്കിലും ചെറിയ രീതിയില്‍ ആള്‍ക്കാര്‍ പേടിക്കാന്‍ കാരണമാകുന്നുണ്ടെന്ന് പോലീസ് പറയുന്നു. .
മാസ്ക് വയ്ക്കുന്നതിൽ ഉള്ള പിഴയടപ്പ് ഏറ്റവും കൂടുതൽ അനുഗ്രഹമായത് ഡെൽഹിക്കാണ്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഫൈനടിച്ചത് ഔട്ടര്‍ ഡല്‍ഹി ജില്ലയിലാണ്. 22,136 പേര്‍ക്ക് മാസ്‌ക്ക് ധരിക്കാത്തതില്‍ പിഴ ഈടാക്കി. പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ 16,772 പേര്‍ക്കാണ് മാസ്‌ക്ക് ഇല്ലാത്തതിന് പിഴയിട്ടത്. ഇതിനിടെ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 83,883 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 38,53,406 ആയി. മരണസംഖ്യ 67.376 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1043 പേരാണ് മരിച്ചത്.ഏതായാലും രോഗ ഭീതി ഒഴിഞ്ഞിട്ടെല്ലെങ്കിലും ഇപ്പോൾ കേന്ദ്രം കൊണ്ട് വന്നിരിക്കുന്ന ഈ ഇളവ് ജനം സന്തോഷപൂർവം തന്നെ സ്വീകരിക്കും എന്നാണ് വിലയിരുത്തുന്നത്.