

മലയാള സിനിമയിലെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപിക്ക് ഇന്ന് 61ാം പിറന്നാള്‍. പിറന്നാള്‍ ദിനാഘോഷത്തിന്റെ ഭാഗമായി നടന്‍റെ പുതിയ ചിത്രമായ കാവലിന്‍റെ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നിധിന്‍ രണ്‍ജി പണിക്കര്‍ കസബക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് കാവല്‍. സുരേഷ് ഗോപിക്കൊപ്പം ലാല്‍ ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിൽ എത്തുന്നുണ്ട്. സയ ഡേവിഡ്, മുത്തുമണി, ഐ എം വിജയന്‍,സുജിത്ത് ശങ്കര്‍, അലന്‍സിയര്‍, കണ്ണന്‍ രാജന്‍ പി ദേവ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. നിഖില്‍ എസ് പ്രവീണ്‍ ആണ് ക്യാമറ. ഗുഡ് വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രത്തിന്റെ നിർമ്മാണ നിർവഹണം.
61ാം പിറന്നാള്‍ ദിനത്തിൽ മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് തുടങ്ങിയ താരങ്ങള്‍ സുരേഷ് ഗോപിക്ക് ആശംസകള്‍ നേര്‍ന്നു. കാവലിന്‍റെ ടീസര്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് സുരേഷ് ഗോപിക്ക് അവർ ആശംസകൾ നേർന്നത്.
ഓടയിൽ നിന്ന് എന്ന ചലച്ചിത്രത്തിലൂടെ 5 വയസുള്ളപ്പോൾ ബാലതാരമായാണ് സുരേഷ് ഗോപി,1965-ൽ വെള്ളിത്തിരയിലേക്ക് കടന്നു വരുന്നത്. 1980കളില്‍ സിനിമകളില്‍ സജീവമായി. രാജാവിന്‍റെ മകന്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷം സുരേഷ് ഗോപിക്ക് കയ്യടി നേടികൊടുത്തെങ്കിലും, . 1992ല്‍ പുറത്തിറങ്ങിയ തലസ്ഥാനം എന്ന ചിത്രമാണ് സുരേഷ് ഗോപിയിലെ ശക്തനായ നായകന് തിളങ്ങാൻ അവസരം ഒരുക്കുന്നത്. തുടർന്ന് നായക വേഷങ്ങളായിരുന്നു എല്ലാം. 1994-ൽ കമ്മീഷണർ എന്ന സിനിമയിലെ അഭിനയത്തിലൂടെ, സുരേഷ് ഗോപി മലയാള സിനിമയിൽ ഒരു മുന്നേറ്റമാണ് നടത്തിയത്. സിനിമ വൻ വിജയമായതോടെ ഗോപി, സൂപ്പർ താര നിരയിലേക്ക് എത്തുകയായിരുന്നു. ലേലം, പത്രം എന്നീ ചിത്രങ്ങളെല്ലാം പിന്നീട് സൂപ്പര്‍ ഹിറ്റുകാളാവുകയായിരുന്നു. 1997-ല്‍ പുറത്തു വന്ന കളിയാട്ടം എന്ന സിനിമയിലെ അഭിനയത്തിനാണ് സുരേഷ് ഗോപിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കുന്നത്. രാജ്യസഭാഗം കൂടിയായ സുരേഷ് ഗോപി സേവനപ്രവര്‍ത്തനിങ്ങളിലും സജീവമാണ്.
Post Your Comments