പാവങ്ങൾക്കായുള്ള വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവന പദ്ധതിയുടെ കരാർ കിട്ടാൻ യൂണിടാക് കമ്മീഷനായി നല്കിയത് 4 കോടി 25 ലക്ഷം രൂപ.
NewsKeralaNationalLocal News

പാവങ്ങൾക്കായുള്ള വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവന പദ്ധതിയുടെ കരാർ കിട്ടാൻ യൂണിടാക് കമ്മീഷനായി നല്കിയത് 4 കോടി 25 ലക്ഷം രൂപ.

പാവങ്ങൾക്കായുള്ള വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവന പദ്ധതിയുടെ കരാർ കിട്ടാൻ യൂണിടാക് കമ്മീഷനായി നല്കിയത് 4 കോടി 25 ലക്ഷം രൂപ. കരാർ ഏറ്റെടുത്ത യൂണിറ്റാക് പ്രതിനിധികൾ അന്വേഷണ ഏജൻസികൾക്ക് നൽകിയ മൊഴിയിലാണ് ഇക്കാര്യം പറയുന്നത്. എൻ ഐ എ യും, എൻഫോഴ്‌സ്‌മെന്റും നടത്തിയ ചോദ്യം ചെയ്യലിലാണ്‌ പാവങ്ങൾക്കായുള്ള 20 കോടിയുടെ പ്രോജക്ടിൽ നാലേകാൽക്കോടി രൂപ കമ്മീഷനായി തട്ടിയെടുക്കപെട്ട വിവരം ലഭിച്ചിരിക്കുന്നത്. കമ്മീഷൻ തുകയിൽ ഒരു കോടി രൂപ യു എ ഇ കോൺസുലേറ്റ് ജനറൽ കമ്മീഷൻ നല്‍കിയെന്നാണ് സ്വപ്ന മൊഴി നൽകിയിരുന്നത്.
പണകൈമാറ്റത്തെ സംബന്ധിച്ച് എന്‍.ഐ.എ യ്ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കട്രേറ്റിനും ലഭിച്ച വിവരങ്ങൾ പ്രകാരം, ഇതില്‍ 75ലക്ഷം രൂപ സന്ദീപ് നായരുടെ അക്കൗണ്ടിലേക്കാണ് മാറ്റുന്നത്. മൂന്നരക്കോടി രൂപ ഡോളറും രൂപയുമായി 2019 ആഗസ്റ്റ് രണ്ടിന് കൈമാറുകയായിരുന്നു. കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരനായ ഖാലിദ് ആണ് ഇത് കൈപ്പറ്റിയത്. ഖാലിദ് കോണ്‍സുലേറ്റിന്റെ ഔദ്യോഗിക വാഹനത്തില്‍ എത്തിയാണ് ഇത് വാങ്ങുന്നത്. തിരുവനന്തപുരത്ത് നിര്‍ദ്ദിഷ്ട കോണ്‍സുലേറ്റ് കരാര്‍ നല്‍കാമെന്ന പേരിലാണ് ഇത്രയും തുക കമ്മീഷന്‍ നല്‍കിയതെന്ന് എന്‍.ഐ.ഐ നേരത്തെ കണ്ടെത്തിയിരിക്കുന്നു. ആഗസ്റ്റ് രണ്ടാം തീയതി രാത്രി എഴിനും എട്ടിനുമിടയ്ക്കാണ് പണകൈമാറ്റം നടന്നിരിക്കുന്നതെന്നും എന്‍.ഐ.എ കണ്ടെത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ക്ക് മാത്രം കരാര്‍ നല്‍കണമെന്ന് ചീഫ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമെടുത്തതിന് പിറകേയാണീ ഈ തീരുമാനത്തെ അട്ടിമറിച്ചുകൊണ്ടു മറ്റൊരു കമ്പനിക്ക് കരാർ കൊടുക്കുന്നത്. വടക്കാഞ്ചേരി പദ്ധതിക്കായി അംഗീകൃത ഏജന്‍സിയായ ഹാബിറ്റാറ്റ് ആണ് വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കുന്നത്. ഹാബിറ്റാറ്റിനെ ഒഴിവാക്കി സ്വകാര്യ കമ്പനിക്ക് പിന്നീട് കരാര്‍ നല്‍കുകയാണ് ഉണ്ടായത്.

Related Articles

Post Your Comments

Back to top button