Editor's ChoiceKerala NewsLatest NewsLocal NewsNationalNewsPolitics

പുതിയ പരീക്ഷണത്തിന് ബി ജെ പി ; വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി.

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയ പാർട്ടികൾ സംസ്ഥാനത്ത് പടയൊരുക്കം ശക്തമാക്കി. രണ്ടും കൽപ്പിച്ചാണ് ഇത്തവണ ബി ജെ പി യുടെയും പടപ്പുറപ്പാട്. ആദ്യപടിയായി ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി. കെ. കൃഷ്ണദാസ് വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. രാവിലെ 10.30 ഓടെ ആരംഭിച്ച കൂടിക്കാഴ്ച്ച ഒരു മണിക്കൂറോളം നീണ്ടുനിന്നു.

ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി സർക്കാരിനെതിരെ തിരിഞ്ഞ സാഹചര്യത്തിൽ ഈ കൂടിക്കാഴ്ച്ചയ്ക്ക് പ്രാധാന്യമേറെയാണ്.
എൻഡിഎയുടെ ഘടക കക്ഷി നേതാക്കളും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു.

ശ്രീനാരായണ ഗുരു സർവ്വകലാശാല വിഷയത്തിൽ വെള്ളാപ്പള്ളിയുടെ നിലപാടിനോട് പൂർണമായും യോജിക്കുന്നതായി കൃഷ്ണദാസ് കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button