EducationKerala NewsLatest NewsNews
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തുക പ്രായോഗികമല്ലെന്ന് സി.ബി.എസ്.ഇ.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തുക പ്രായോഗികമല്ലെന്ന് സി.ബി.എസ്.ഇ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. പല സംസ്ഥാനങ്ങളിലും പരീക്ഷ നടത്താവുന്ന സാഹചര്യമില്ല. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ അനുമതി കിട്ടിയ ശേഷം നിലപാട് കോടതിയെ അറിയിക്കും. പരീക്ഷ റദ്ദാക്കുമ്പോൾ ഇതുവരെയുള്ള പരീക്ഷയുടെ ശരാശരി മാര്‍ക്ക് അവസാന മാര്‍ക്കിന് കണക്കാക്കുകയെന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് സി.ബി.എസ്.ഇ പരിഗണിക്കുന്നത്. പരീക്ഷ ഉപേക്ഷിച്ച് ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഫലം പ്രഖ്യാപിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കുന്നുണ്ട്.