പാലക്കാട് 23 പേർക്ക് കൂടി കോവിഡ്.
Local News

പാലക്കാട് 23 പേർക്ക് കൂടി കോവിഡ്.

പാലക്കാട് ജില്ലയിൽ രണ്ട് കുട്ടികൾക്കും ഒരു ആരോഗ്യ പ്രവർത്തകയ്ക്കും ഉൾപ്പെടെ വെള്ളിയാഴ്ച 23 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. കുവൈത്ത്-7 വല്ലപ്പുഴ സ്വദേശി (40 പുരുഷൻ),വിളയൂർ സ്വദേശി (28 സ്ത്രീ),തേങ്കുറിശ്ശി സ്വദേശി (26 പുരുഷൻ),പുതുനഗരം സ്വദേശി (11 പെൺകുട്ടി),നല്ലേപ്പിള്ളി ഇരട്ടക്കുളം സ്വദേശി (39 പുരുഷൻ),പിരായിരി കുന്നംകുളങ്ങര സ്വദേശി (32 പുരുഷൻ), പിരായിരി മഹിമ നഗർ സ്വദേശി (25 പുരുഷൻ),ജമ്മു കാശ്മീർ-1 ഒറ്റപ്പാലം സ്വദേശി (36 പുരുഷൻ) യുഎഇ-4 അലനല്ലൂർ സ്വദേശി (31 പുരുഷൻ),കരിമ്പുഴ ആറ്റാശ്ശേരി സ്വദേശി (38 പുരുഷൻ),ദുബായിൽ നിന്നും വന്ന കരിമ്പുഴ കരിയോട് സ്വദേശി (35 പുരുഷൻ),ദുബായിൽ നിന്നും വന്ന മങ്കര മാങ്കുറിശ്ശി സ്വദേശി (48 പുരുഷൻ)
ഡൽഹി-1 കുഴൽമന്ദം ചിതലി സ്വദേശി (49 പുരുഷൻ),തമിഴ്നാട്-6 കല്ലേകുളങ്ങര സ്വദേശി (34 പുരുഷൻ),ചെന്നൈയിൽ നിന്നും വന്ന പിരായിരി വിളയങ്കോട് സ്വദേശി (36 പുരുഷൻ),ചെന്നൈയിൽ നിന്നും വന്ന മാങ്കുറിശ്ശി സ്വദേശി കളായ അമ്മയും (35) മകനും (15),ചെന്നൈയിൽ നിന്നും വന്ന മങ്കര പരിയശേരി സ്വദേശികളായ രണ്ടുപേർ (50,52 പുരുഷന്മാർ),

ഹരിയാന-1 ഇരപ്പക്കാട് പിരായിരി സ്വദേശി (29 പുരുഷൻ),ശ്രീലങ്ക-1 പത്തിരിപ്പാല സ്വദേശി (35 പുരുഷൻ),സൗദി-1 പിരായിരി ഇരപ്പക്കാട് സ്വദേശി (31 പുരുഷൻ), കൂടാതെ പറളി എടത്തറ സ്വദേശിയായ പറളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകക്കും(53) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 237 ആയി. നിലവിൽ ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ അഞ്ച് പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും മൂന്ന്പേർ എറണാകുളത്തും ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.

Related Articles

Post Your Comments

Back to top button