

കേരളത്തിൽ സമ്പർക്കത്തിലൂടെയുള്ള രോഗ വ്യാപനം വർധിക്കുകയാണ്. വ്യാഴാഴ്ച സമ്പര്‍ക്കത്തിലൂടെ പുതുതായി 133 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 90 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചിരുന്നത്. ഇതോടെ സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 965 ആയി. തിങ്കളാഴ്ച 35 പേര്‍ക്കും ചൊവ്വാഴ്ച 68 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്.
ശനിയാഴ്ച സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 17 ആയിരുന്നു. വെള്ളി-27, വ്യാഴം 14 എന്നിങ്ങനെയാണ് മുന്‍ ദിവസങ്ങളിലെ സമ്പര്‍ക്കത്തിലൂടെയുള്ള രോഗ ബാധിതരുടെ എണ്ണം. സംസ്ഥാനത്ത് വ്യാഴാഴ്ച 339 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 149 പേര്‍ക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി പറഞ്ഞു. രോഗബാധയുടെ തോതും സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments