

ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം ഒരു കോടി കവിഞ്ഞു. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 5,08,078 ആയി ഉയർന്നു.
1,04,08,433 പേര്‍ക്കാണ് ആകെ ലോകത്ത് കൊവിഡ് ബാധിച്ചത്. 56,64,407 പേരാണ് രോഗമുക്തി നേടിയത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകളാണ് ഇക്കാര്യങ്ങൾ പറയുന്നത്.
കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇപ്പോഴും അമേരിക്ക തന്നെയാണ് മുന്നില്‍. 26,81,811 പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ചത്. ഇന്ത്യയില്‍ ഇത് വരെ 5,67,536 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്കയില്‍ 1,28,783പേരാണ് മരിച്ചത്. ഇന്ത്യയില്‍ മരണങ്ങള്‍ 16,904ആയി. ബ്രസീലില്‍ 58,385 പേരാണ് മരിച്ചത്. മെക്‌സികോയിലും പാകിസ്താനിലും കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. മെക്‌സികോയില്‍ 2,20,657 പേര്‍ക്കും പാകിസ്താനില്‍ 2,06,512 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
Post Your Comments