

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തിരുവനന്ത പുരം നെട്ടയം സ്വദേശി തങ്കപ്പനാണ് മരിച്ചത്. കഴിഞ്ഞദിവസം മരിച്ച തങ്കപ്പന് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. 27ന് മുംബൈയില്‍ നിന്നെത്തിയ 72 കാരനായ തങ്കപ്പന്‍ 28 നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ മരണപ്പെടുന്നത്.
മുംബൈയില്‍ നിന്ന് തങ്കപ്പന്‍ വിമാനമാര്‍ഗമാണ് തിരുവനന്തപുരത്തെത്തിയത്. വാര്‍ധക്യസഹജമായ അസുഖങ്ങളും പ്രമേഹ രോഗവുമുണ്ടായിരുന്ന ഇദ്ദേഹം അവശനിലയിലാണ് തിരുവനന്തപുരത്ത് എത്തിയത്. ആദ്യം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ നില വഷളായതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ പിറ്റേന്ന് മരണം സംഭവിച്ചു.
ചൊവ്വാഴ്ച രാവിലെയാണ് തങ്കപ്പന്റെ കോവിഡ് പരിശോധനാ ഫലം പുറത്തുവന്നത്.
Post Your Comments