DeathKerala NewsLatest News
സി പി ശിവരാജ് (69) അന്തരിച്ചു.

കണ്ണൂർ മാൾ മാനേജിങ് പാർട്ണറും, കണ്ണൂർമെട്രോ പത്രത്തിന്റെ ഡയറക്ടറുമായിരുന്ന കക്കാട് ചേനോളിയിലെ സി പി ശിവരാജ് (69) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ദീർഘകാലം പുഴാതി പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി പി ഐ നേതാവ് പരേതനായ സി കെ അനന്തന്റെ മകനാണ്. കണ്ണൂരിലെ കണ്ണൂർ ഹെയ്റ്റ്സ് ഫ്ലാറ്റ് സമുച്ചയം ശിവരാജ് പണികഴിപ്പിച്ചതാണ്. വ്യവസായക സംരംഭകനെന്ന നിലയിൽ ഒട്ടേറെ ആദരവ് നേടിയിട്ടുണ്ട്. ഭാര്യ കെ വി ശുഭ. മക്കൾ ദിനൂപ് (ദുബായ് ),ശബ്ന (യു എസ് എ ), മരുമകൻ അനൂപ് (കൊയിലാണ്ടി ). സംസ്കാരം പിന്നീട് നടക്കും.