

പാലക്കാട് ഗര്‍ഭിണിയായ ആന സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ചരിഞ്ഞ കേസിന്റെ അന്വേഷണത്തിന് സ്റ്റേ നൽകാനാവില്ലെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടും, അന്വേഷണത്തിൽ സ്റ്റേ ആവശ്യപ്പെട്ടും പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സ്റ്റേ ആവശ്യം തള്ളിയത്.
ദേശീയ പാര്‍ക്കിന്റെ പരിധിയില്‍ വച്ച് മൃഗങ്ങള്‍ക്ക് പരിക്കേറ്റാല്‍ കേസെടുക്കേണ്ടത് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ്. എന്നാല്‍, തങ്ങള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത് മണ്ണാര്‍ക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസറാണ് എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. പ്രതികളുടെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. കേസ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഒന്നും രണ്ടും പ്രതികളായ അബ്ദുല്‍ കരീമും മകന്‍ റിയാസുദ്ദീനും കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ആനയുടെ വയറ്റില്‍ രാസവസ്തുക്കളോ ലോഹത്തിന്റെ അംശമോ കണ്ടെത്താനായിട്ടില്ല. ആനയുടെ വായില്‍ സ്ഫോടനം നടന്നിട്ടില്ല. ആന പൊതിക്കാത്ത തേങ്ങ കഴിക്കില്ല. ആനയുടെ നാവിന് മുറിവുണ്ടായിട്ടില്ല. കൊമ്പനാനയുടെ ആക്രമണത്താലായിരിക്കും ആനയുടെ കവിളില്‍ മുറിവുണ്ടായതെന്നും ഹര്‍ജിയില്‍ പറയുന്നു.
Post Your Comments