CinemaLatest NewsNationalUncategorized
രൺബീർ കപൂറിന് കൊറോണ സ്ഥിരീകരിച്ചു

നടൻ രൺബീർ കപൂറിന് കൊറോണ സ്ഥിരീകരിച്ചു. രൺബീറിൻറെ അമ്മയും നടിയുമായ നീതു കപൂറാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. താരം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.
‘നിങ്ങളുടെ ആശംസകൾക്കും പ്രാർഥനകൾക്കും നന്ദി, രൺബീറിൻറെ അസുഖം ഭേദമായിക്കൊണ്ടിരിക്കുന്നു. എല്ലാ മുൻകരുതലുകളും പാലിച്ചുകൊണ്ട് അവൻ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്’ നീതു ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
നീതു കപൂറിനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജഗ് ജഗ് ജിയോ എന്ന ചിത്രത്തിൻറെ ഷൂട്ടിംഗിനിടയിൽ വച്ച് കഴിഞ്ഞ ഡിസംബറിലാണ് നീതുവിനെ വൈറസ് പിടികൂടിയത്. ബ്രഹ്മാസ്ത്ര,ഷംശേര എന്നിവയാണ് പുറത്തിറങ്ങാൻ പോകുന്ന രൺബീർ ചിത്രങ്ങൾ. ഷംശേര ജൂൺ 21നാണ് പ്രേക്ഷകരിലേക്കെത്തും.