Editor's ChoiceKerala NewsLatest NewsLocal NewsNews

ഭർതൃമതിയായ യുവതിയെ വിവാഹ കഴിക്കണമെന്ന് നിർബദ്ധം,അശ്ലീല സന്ദേശങ്ങൾ കൊണ്ട് ശല്യം,ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണി, ഒടുവിൽ കുടുങ്ങി.

മലപ്പുറം / ഭർതൃമതിയായ യുവതിക്ക് പതിവായി അശ്ലീല സന്ദേശം അയക്കുകയും ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണി പ്പെടുത്തുകയും ചെയ്‌ത സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. മലപ്പുറം ഒതുക്കുങ്ങൽ പാണക്കാട് തൊടുകുത്ത് പറമ്പ് ഇല്ലിക്കോട്ടിൽ മുഹമ്മദ് മുസ്തഫ (22) നെതിരെയാണ് മലപ്പുറം വനി താ സെൽ കേസെടുത്തത്. വിവാഹിതയായ യുവതിയെ വിവാഹം കഴിക്കണമെന്നു ഇയാൾ ആദ്യം ആവശ്യം ഉന്നയിച്ചിരുന്നു. വിവാഹ വാഗ്ദാനം നിരസിച്ചതിനെ തുടർന്നാണ് ഇയാൾ യുവതിക്ക് അശ്ലീല സന്ദേശങ്ങൾ അയക്കാൻ തുടങ്ങിയത്. തന്റെ ഇഷ്ടത്തിന് വഴങ്ങാതാ യതോടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീക്ഷണിപെടു ത്തുകയായിരുന്നു.
വിവാഹത്തിനു തയ്യാറാകാത്ത വിരോധത്തിൽ കഴിഞ്ഞ രണ്ടര വർഷ മായി പ്രതി പല ഫോൺ നമ്പറുകളിൽ നിന്നായി അശ്ലീല സന്ദേശങ്ങൾ അയയ്ക്കുകയായിരുന്നുവെന്ന് യുവതി പരാതിയിൽ പറഞ്ഞിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കുക ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി യാണ് ഇയാൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. യുവതിയുടെ മലപ്പുറത്തെ വീട്ടിലും ഭർത്താവിന്റെ വീടായ മഞ്ചേരി പരിസരങ്ങളിലും എത്തി യുവാവ് ഭീഷണിമുഴക്കുന്നതും പതിവാ യിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button