'എന്റെ സുഹൃത്തേ നന്ദി, അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു'
NewsNational

‘എന്റെ സുഹൃത്തേ നന്ദി, അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു’

അമേരിക്കയുടെ 244ാമത് സ്വാതന്ത്ര്യദിനത്തില്‍ ആശംസയറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ‘എന്റെ സുഹൃത്തേ നന്ദി, അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു’ എന്നാണ് യു.എസ് പ്രസിഡന്റിന്റെ മറുപടി. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് മോദി അമേരിക്കയ്ക്ക് ആശംസയറിയിച്ചത്.

അമേരിക്കയുടെ 244ാമത് സ്വാതന്ത്ര്യദിനത്തില്‍ ഡൊണാള്‍ഡ് ട്രംപിനെയും യു.എസ്.എയിലെ ജനങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങള്‍ എന്ന നിലയില്‍, ഈ ദിനം സ്വാതന്ത്ര്യത്തെയും, മനുഷിക പ്രയത്നങ്ങളെയും നമ്മള്‍ പരിപോഷിപ്പിക്കും. എന്നായിരുന്നു മോദി ട്വീറ്റ് ചെയ്തത്. നരേന്ദ്ര മോദിയുടെ ട്വീറ്റിന് പിന്നാലെ മറുപടിയുമായി ട്രംപും എത്തി. ‘ എന്റെ സുഹൃത്തേ നന്ദി, അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു’ എന്നാണ് യു.എസ് പ്രസിഡന്റിന്റെ മറുപടി. ശനിയാഴ്ചയായിരുന്നു അമേരിക്കയുടെ സ്വാതന്ത്ര്യദിനാഘോഷം നടന്നത്.

Related Articles

Post Your Comments

Back to top button