

സംസ്ഥാനത്ത് പകർച്ചവ്യാധി നിയമഭേദഗതി വിജ്ഞാപനമായി. അടുത്ത ഒരു വർഷത്തേയ്ക്ക് (അല്ലെങ്കിൽ ഇനി ഒരു പുതിയ ഉത്തരവ് വരെ) ഉള്ള നിയന്ത്രണങ്ങൾ സംബന്ധിച്ചാണ് സർക്കാർ വിജ്ഞാപനം. നിലവിലുള്ള നിയന്ത്രണങ്ങൾ നിയമപരമാക്കുന്നതാണ് ഭേദഗതി.
മാസ്ക് ധരിച്ചില്ലെങ്കിൽ 10,000 രൂപ വരെ പിഴ ഈടാക്കാം. അടുത്ത ഒരു വർഷത്തേക്ക്, അല്ലെങ്കിൽ പുതിയ വിജ്ഞാപനം പുറത്ത് ഇറങ്ങുന്നത് വരെയാണ് പുതിയ നിയമ ഭേദഗതി നിലവിലുളളത്. നിയമലംഘനങ്ങൾക്ക് പതിനായിരം രൂപ പിഴയോ, അല്ലെങ്കിൽ രണ്ട് വർഷം വരെ തടവുശിക്ഷയും ലഭിക്കാവുന്ന രീതിയിലാണ് ഭേദഗതി. കൂടാതെ ലോക് ഡൗൺ ലംഘനത്തില്‍ പിഴ ഈടാക്കാന്‍ പൊലീസിനും കളക്ടര്‍മാര്‍ക്കും അധികാരങ്ങള്‍ കൂടി ഇത് നൽകുന്നുണ്ട്. ഇതോടെ പകർച്ചവ്യാധി നിയമപ്രകാരമുളള കേസുകളിൽ ഇനി കോടതി പിഴ തീരുമാനിക്കുന്ന ഘട്ടത്തിലേക്ക് നീങ്ങില്ല, പൊലീസിന് അതാത് സ്ഥലങ്ങളിൽ വെച്ച് തന്നെ പിഴ ഈടാക്കാം.
- പൊതു സ്ഥലങ്ങളിൽ, ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ, വാഹനങ്ങളിൽ, ആളുകൾ കൂടി ചേരുന്ന സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധം. 6 അടി അകലം പാലിക്കണം.
- കല്യാണങ്ങൾക്ക് ഒരു സമയത്ത് 50 പേരും മരണാനന്തര ചടങ്ങുകൾക്ക് ഒരു സമയത്ത് 20 പേരും മാത്രം.
- സമരങ്ങൾ, കൂടി ചേരലുകൾ തുടങ്ങിയവയ്ക്ക് മുൻകൂർ അനുമതി വേണം. അനുമതി കിട്ടിയാൽ 10 പേർക്ക് മാത്രം. പങ്കെടുക്കാം.
- പൊതു സ്ഥലങ്ങളിൽ തുപ്പാൻ പാടില്ല.
5.കേരളത്തിലേയ്ക്ക് ഏതു സ്ഥലത്ത് നിന്നു വരുന്നവരും റവന്യു വകുപ്പിന്റെ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
Post Your Comments