Kerala NewsLatest News

മട്ടാഞ്ചേരിയില്‍ ഓട്ടിസം ബാധിച്ച പതിനെട്ട്കാരന് ക്രൂര മര്‍ദ്ദനം; പിതാവ് കസ്റ്റഡിയില്‍

എറണാകുളം: ഓട്ടിസം ബാധിച്ച പതിനെട്ട്കാരന് പിതാവിന്റെ ക്രൂര മര്‍ദ്ദനം. മട്ടാഞ്ചേരി ചെറലായിക്കടവിലാണ് സംഭവം നടന്നത്. പിതാവ് സുധീര്‍ കുട്ടിയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കുട്ടിയുടെ അമ്മ തന്നെയാണ് ഫോണില്‍ പകര്‍ത്തിയത്. വീഡിയോ പുറത്തു കാണിക്കുമെന്നും എല്ലാവരെയും അറിയിക്കുമെന്നും അമ്മ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. രണ്ട് വടി കൊണ്ടാണ് കുട്ടിയെ പിതാവ് അടിക്കുന്നത്.

ആദ്യം വടികൊണ്ടടിച്ച ശേഷം പിന്നീട് കുട്ടിയുടെ മുഖത്തും ശരീരത്തിലും അടിക്കുന്നതും തൊഴിക്കുന്നതും വീഡിയോയില്‍ കാണാം. മാനസികാസ്വസ്ഥ്യമുള്ള കുട്ടി ഇടയ്ക്ക് അക്രമ സ്വഭാവം കാണിക്കാറുണ്ടായിരുന്നെന്നും ഇതിനെ തുടര്‍ന്നാണ് പിതാവ് മര്‍ദ്ദിച്ചതെന്നുമാണ് ലഭിക്കുന്ന വിവരം. കുട്ടിയേ നേരത്തെ പല തവണ ഇത്തരത്തില്‍ പിതാവ് ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് വീഡിയോയില്‍ കുട്ടിയുടെ അമ്മയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. സംഭവത്തില്‍ പിതാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഉടന്‍ തന്നെ കേസെടുക്കുമെന്നും ഫോര്‍ട്ട് കൊച്ചി സിഐ ്‌റിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button