

സംസ്ഥാനത്ത് കോവിഡ് 19 ഏറ്റവും കൂടുതൽ ഭീതി പരത്തിയ പാലക്കാട് ജില്ലയിലെ ചിറ്റൂർ, കുഴൽമന്ദം പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്ക്, നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷെനിൻ മന്ദിരാടിൻ്റെ നേതൃത്വത്തിൽ ഫേസ് ഷീൽഡും സാനിറ്റൈസറും നൽകി. ഫേസ് ഷിൽഡും സാനിറ്റൈസറും സി ഐ രാജേഷ് കുമാർ സ്വീകരിച്ചു. സംസ്ഥാന സെക്രട്ടറി ബാലസുബ്രഹ്മണ്യൻ, ജില്ലാ വൈസ് പ്രസിഡന്റ് പ്രദീഷ് ഗോകുലം, ബ്ലോക്ക് പ്രസിഡന്റ് അരുൺ കുമാർ, സെക്രട്ടറി മാരായ അജയ് KS, രാകേഷ് മോഹൻ, അഭിലാഷ് ചിറ്റൂർ സന്തോഷ് കെ എസ്, സിജു, പ്രശാന്ത് എന്നിവർ പങ്കെടുത്തു

Post Your Comments