ഒരു കൂസലുമില്ലാതെ സ്വപ്ന സുരേഷ്, ഒളിവിലാണ് പക്ഷെ ഫേസ് ബുക്കിലുണ്ട്.
NewsKeralaLocal NewsBusinessTechCrime

ഒരു കൂസലുമില്ലാതെ സ്വപ്ന സുരേഷ്, ഒളിവിലാണ് പക്ഷെ ഫേസ് ബുക്കിലുണ്ട്.

യുഎഇ കോൺസുലേറ്റിൽ എത്തിയ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്തിയ സംഭവത്തിൽ മുഖ്യ ആസൂത്രകയെന്ന് കരുതുന്ന സ്വപ്ന സുരേഷ് ഒളിവിലെന്ന് പറയുമ്പോൾ കമൻറ്റുകൾക്കു മറുപടി നൽകി അവർ ഫേസ് ബുക്കിൽ സജീവം. അന്വേഷണ ഉദ്യോഗസ്ഥർക്ക് കണ്ടെത്താൻ കഴിയാത്ത സ്വപ്ന സുരേഷ് ഫേസ്ബുക്കിലെ കമന്റ് ബോക്സിൽ സജീവമായുള്ളതിന്റെ സ്ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലെ ചിത്രങ്ങൾക്ക് വന്ന കമന്റുകൾക്ക് മറുപടി നൽകുന്ന സ്വപ്ന സുരേഷ്, രാജ്യത്തിന്റെ മുതല് വിദേശത്തേക്ക് അല്ലല്ലോ കൊണ്ടുപോയതെന്നും വിദേശത്തു നിന്നും രാജ്യത്തേക്ക് മുതല് കൊണ്ടു വന്നതിൽ എന്ത് നഷ്ടമാണ് നമ്മുടെ രാജ്യത്തിനുള്ളതെന്നും, ചോദിക്കുന്നുണ്ട്.

‘ഞാൻ പേടിച്ചു കേട്ടോ’ന്ന് സ്വപ്നയുടെ കമന്റ്. ‘ചേച്ചി പേടിക്കില്ല കൂടെ ഉള്ളത് കേരള ഭരണം അല്ലേ…’ എന്ന് ഒരാളുടെ മറുപടി. ഇതിന് മറുപടി കൊടുത്തിരിക്കുന്ന സ്വപ്ന. ‘അതെ, എന്തേലും സംശയമുണ്ടോ’ എന്നാണ് തിരിച്ച് ചോദിച്ചിരിക്കുന്നത്.


സ്വർണ്ണ കള്ളക്കടത്ത് കേസിൽ സ്വപ്നക്ക് എല്ലാ സഹായങ്ങളും ചെയ്തുവന്ന കൂട്ടുപ്രതി സരിത്തിനെ ഐ.ബി, റോ ഉദ്യോഗസ്ഥർ രാത്രി വൈകിയും ചോദ്യം ചെയ്തു വരുകയാണ്. സ്വപ്നയെ ഐടി വകുപ്പ് പിരിച്ചു വിട്ടതായി അറിയിച്ചിരുന്നു. സംസ്ഥാന ഐ.ടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, എന്ന സ്ഥാപനത്തിലെ ഓപ്പറേഷൻസ് മാനേജരായും, സ്പേസ് പാർക്ക് പ്രോജക്ട് മാനേജരായും പ്രവർത്തിച്ചുവരവെയാണ് സ്വർണ്ണ കള്ളക്കടത്തിൽ കുടുങ്ങിയിരിക്കുന്നത്. സ്വപ്ന എയർപോർട്ട് ഉദ്യോഗസ്ഥരുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെയും വാട്സ്ആപ് ചാറ്റിന്റെയും വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.

Related Articles

Post Your Comments

Back to top button