

മുഖ്യമന്ത്രി പിണറായി വിജയനും തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയെന്ന് കസ്റ്റംസ് സംശയിക്കുകായും അന്വേഷിക്കുകയും ചെയ്യുന്ന സ്വപ്‌ന സുരേഷും ഒരുമിച്ച് നടന്നു നീങ്ങുന്ന ചിത്രം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിൽ ട്വീറ്റ് ചെയ്തു. ഞായറാഴ്ച രാജ്ഭവനിൽ നടന്ന ചടങ്ങിനെ കുറിച്ചുള്ള ട്വീറ്റിൽ ആണ് ചിത്രം പങ്കുവെച്ചത്. എന്നാല്‍ ചിത്രം പങ്കുവെച്ചു 30 മിനിറ്റിനുള്ളില്‍ ചിത്രം പിന്‍വലിക്കുക യായിരുന്നു. ജൂലൈ അഞ്ചിന് ജീവന്‍രംഗ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ ക്‌നോളേജ് സീരീസില്‍ ഗവര്‍ണര്‍ അഭിസംബോധന ചെയ്യുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ട്വീറ്റ് ചെയ്തത്. എന്നാല്‍ ചിത്രം പിന്‍വലിച്ച ശേഷം മാറിപ്പോയതാണെന്നാണ് രാജ്ഭവനിൽ നിന്ന് നല്‍കിയിരിക്കുന്ന വിശദീകരണം.
Post Your Comments