

അതിര്‍ത്തി സംഘര്‍ഷത്തിനിടെ പ്രധാനമന്ത്രി ലഡാക്കിൽ. സംയുക്ത സൈനിക മേധാവിയും കരസേനമേധാവിയും പ്രധനമന്ത്രിക്കൊപ്പമുണ്ട്. ലേയില്‍ പ്രധാനമന്ത്രി എത്തിയതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ച് ദൂരദര്‍ശന്‍ വിവരം പുറത്തുവിട്ടത്.
ഇത് സംബന്ധിച്ച് നേരത്തെ ഒരു അറിയിപ്പും നേരത്തെ ഉണ്ടായില്ല.
ചീഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത്, കരസേനാ മേധാവി എം.എം.നരവനെ എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നത്. അതിര്‍ത്തിയില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് മോദിയുടെ ലേ സന്ദർശനം. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്‌ഷ്യം.
ലഡാക്കിലെ നിമുവും മോദി സന്ദര്‍ശിക്കുന്നുണ്ട്. അതിര്‍ത്തിയിലെ സൈനിക വിന്യാസവും ചൈനീസ് സൈനികരുമായുള്ള ചര്‍ച്ചകളുടെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തും. കിഴക്കന്‍ ലഡാക്കിലെ 14 കോര്‍പ്‍സ് സൈന്യവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി വരുകയാണ്. ഒപ്പം ആര്‍മി, എയര്‍ഫോഴ്സ്, ഐറ്റിബിപി ഉദ്യോഗസ്ഥരുമായി മോദി ചര്‍ച്ച നടത്തുന്നുണ്ട്.
സംഘര്‍ഷത്തില്‍ പരിക്കേറ്റ് സൈനിക ആശുപത്രിയില്‍ കഴിയുന്ന സൈനികരെ പ്രധാനമന്ത്രി സന്ദർശിക്കും. സൈനികരുടെ മനോവീര്യം വര്‍ധിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായിട്ടാണ് സന്ദര്‍ശനമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇത് സംബന്ധിച്ച് പറയുന്നത്. ജൂണ്‍ 15-ന് ലഡാക്കിലുണ്ടായ സംഘര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ് മന്ത്രിസഭാ സുരക്ഷാ സമിതിയില്‍ നിന്നൊരംഗം ഇവിടം സന്ദര്‍ശിക്കുന്നത്. ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികാരെയാണ് രാജ്യത്തിനു നഷ്ടമായത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ലഡാക്ക് സന്ദര്‍ശനം ഒഴിവാക്കിയതിന് പിന്നാലെ പ്രധാനമന്ത്രി മൂന്നറിയിപ്പൊന്നും ഇല്ലാതെ എത്തുകയായിരുന്നു.
https://twitter.com/ANI/status/1278932136268087297/photo/1
Post Your Comments