പുത്തുമലയ്ക്ക് സ്നേഹ പൂര്‍വ്വം; വിമുക്തഭടന്‍ നന്മയുടെ മാതൃകയായി.
Local News

പുത്തുമലയ്ക്ക് സ്നേഹ പൂര്‍വ്വം; വിമുക്തഭടന്‍ നന്മയുടെ മാതൃകയായി.

പുത്തുമലയിലെ ദുരിത ബാധിതരെ സഹായിക്കാന്‍ 5 സെന്റ് ഭൂമി നല്‍കി വിമുക്ത ഭടന്‍ നന്മയുടെ മാതൃകയായി. വയനാട് ജില്ലയിലെ മേപ്പാടിയിലെ കോട്ടനാട് കൊടിയന്‍ ഹൗസിൽ കെ.സി ജോസ്, ഭാര്യ റോസ്റീന എന്നിവരാണ് അഞ്ചു സെന്റ്‌ സ്ഥലത്തിന്റെ രേഖകള്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ളയ്ക്ക് കൈമാറിയത്. കണിയാമ്പറ്റയിലെ മില്ലുമുക്കിന് സമീപമുള്ള 5 സെന്റ് സ്ഥലമാണ് ഭവന രഹിതരായ പുത്തുമലയിലെ ഒരു കുടുംബത്തിന് നൽകാനായി കെ.സി ജോസ് സംഭാവന ചെയ്തത്. ആര്‍.ടി.ഒ എം.പി ജെയിംസ് മുഖേനയാണ് ഇവരെ കണ്ടെത്തിയത്. സബ് കളക്ടര്‍ വികല്‍പ് ഭരദ്വാജ്, അസിസ്റ്റന്റ് കളക്ടര്‍ ഡോ.ബല്‍പ്രീത് സിംഗ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, മറ്റു ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Related Articles

Post Your Comments

Back to top button