Latest NewsNationalNews
കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്റെ സംസ്കാരം ഇന്ന് പാറ്റ്നയില്‍

കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്റെ സംസ്ക്കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് പാറ്റ്നയില്‍ സംസ്കരിക്കും. എല്‍ജെപി ഓഫീസില്‍ നടത്തുന്ന പൊതുദര്‍ശനത്തിന് ശേഷമാകും സംസ്കാരച്ചടങ്ങുകള്‍. ഡല്‍ഹിയിലെ ജന്‍പഥിലെ വസതിയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, രവിശങ്കര്‍ പ്രസാദ് തുടങ്ങിയ പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
ഡല്‍ഹിയില്‍ നിന്ന് വിമാനത്തില്‍ പാറ്റ്നയില്‍ എത്തിച്ച മൃതദേഹം രാവിലെ പൊതുദര്‍ശനത്തിന് ശേഷമാകും സംസ്‌കരിക്കുക. പാസ്വാന്റെ മൃതദേഹം ഇന്നലെ രാവിലെ എംബാം ചെയ്‌ത ശേഷം ഔദ്യോഗിക വസതിയായ 12 ജന്‍പഥില്‍ പൊതുദര്‍ശനത്തിന് വച്ചു.
കൊവിഡ് നിയന്ത്രണങ്ങളുണ്ടായിട്ടും നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തി.