Latest NewsNationalNews

വോട്ട് ചെയ്യാനെത്തിയ അജിത്തിനും ശാലിനിക്കുമൊപ്പം വിടാതെ സെല്‍ഫികള്‍, ഫോണ്‍ തട്ടിപ്പറിച്ച് താരം

തെരഞ്ഞെടുപ്പിന് വോട് ചെയ്യാനെത്തിയ അജിത്തിനെ വളഞ്ഞ് ആരാധകര്‍. ഭാര്യ ശാലിനിയ്ക്കൊപ്പമാണ് അജിത്ത് വോട് ചെയ്യാനെത്തിയത്.ചൊവ്വാഴ്ച രാവിലെ ഏഴുമണിക്ക് തന്നെ താരം വോട്ടുചെയ്യാന്‍ എത്തിയിരുന്നു. അതിനിടെ ഒരുകൂട്ടം ആളുകള്‍ താരത്തിന്റെ ചിത്രം പകര്‍ത്താന്‍ ചുറ്റും കൂടി.സെല്‍ഫിയെടുക്കാനായിരുന്നു മിക്കവരുടെയും ശ്രമം. ഒടുവില്‍ ക്ഷമനശിച്ച അജിത്ത് ഒരാളുടെ ഫോണ്‍ തട്ടിപ്പറിച്ച്‌ തന്റെ ബോഡിഗാര്‍ഡിനെ ഏല്‍പിച്ചു. തിരക്കുകൂട്ടാതെ നീങ്ങി നില്‍ക്കണമെന്ന് അഭ്യര്‍ഥിച്ച അജിത്ത് ഒടുവില്‍ ഫോണ്‍ ആരാധകന് കൈമാറുന്നതും കാണാം.

തിരുവാണ്‍മിയൂരിലെ ബൂതിലാണ് അജിത്ത് വോട് രേഖപ്പെടുത്താനെത്തിയത്. പൊലീസ് കാവലിനുണ്ടായിരുന്നുവെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് കോവിഡ് കാലത്ത് ആരാധകര്‍ താരത്തിന് ചുറ്റും കൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button