Editor's ChoiceKerala NewsLatest NewsLocal NewsNationalNews

ക​ര്‍​ഷ​ക​ പ്ര​ക്ഷോ​ഭം, കേ​ന്ദ്ര സ​ര്‍​ക്കാ​രും ക​ര്‍​ഷ​ക​രും ത​മ്മി​ല്‍ ച​ര്‍​ച്ച ഇ​ന്ന്.

ന്യൂ​ഡ​ൽ​ഹി /കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ര്‍​ഷ​ക​ര്‍ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭം പ​രി​ഹ​രി​ക്കുന്നതിനായി കേ​ന്ദ്ര സ​ര്‍​ക്കാ​രും ക​ര്‍​ഷ​ക​രും ത​മ്മി​ല്‍ ഇ​ന്ന് ച​ര്‍​ച്ച ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ഡ​ൽ​ഹി വി​ജ്ഞാ​ൻ ഭ​വ​നി​ലാ​ണ് ചർച്ച ന​ട​ക്കു​ക. കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി പി​ന്‍​വ​ലി​ക്ക​ണം എ​ന്ന ആ​വ​ശ്യ​ത്തി​ല്‍ തന്നെയാണ് ക​ര്‍​ഷ​ക​ര്‍ ഉ​റ​ച്ച് നി​ല്‍​ക്കുക. മൂ​ന്ന് കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ളും റ​ദ്ദാ​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്നതാണ് ക​ര്‍​ഷ​കർ മു​ഖ്യമായും ആ​വ​ശ്യം ഉന്നയിച്ചിരിക്കുന്നത്. അ​തേ​സ​മ​യം, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു മു​ന്നി​ൽ ആ​രു​ടെ​യും സ​മ്മ​ർ​ദം വി​ല​പ്പോ​കി​ല്ലെ​ന്ന കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ൾ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നു​ള്ള​തി​ന്‍റെ സൂ​ച​ന തന്നെയാണ് ​നൽകിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button