വാളയാറിൽ വൻ കുഴൽപ്പണ വേട്ട, ഒന്നേമുക്കാൽ കോടി പിടികൂടി.
KeralaLocal NewsCrime

വാളയാറിൽ വൻ കുഴൽപ്പണ വേട്ട, ഒന്നേമുക്കാൽ കോടി പിടികൂടി.

പാലക്കാട് ജില്ലയിലെ വാളയാറിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെ വാഹന പരിശോധനക്കിടെ ഒന്നേമുക്കാൽ കോടി രൂപയുടെ കുഴൽപ്പണം പിടികൂടി. പച്ചക്കറി കയറ്റുന്ന മിനി പിക്കപ്പ് വാഹനത്തിലാണ് ഒളിപ്പിച്ച നിലയിൽ രണ്ട് ബാഗുകളിലായി പണം കൊണ്ടുവന്നത്.
സംഭവത്തിൽ, സലാം, മീതിയാൻ കുഞ്ഞ് ആലുവ എന്നിവർ അറസ്റ്റിലായി. കേരളം തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ച്, പാലക്കാട് ജില്ലാ പോലീസ് മേധാവി ശിവവിക്രത്തിന്റെ നിർദേശ പ്രകാരം നർകോട്ടിക് ഡി വൈ എസ് പി കൃഷ്ണന്റെ നേതൃത്വത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെ പരിശോധനയിലാണ് കുഴൽപ്പണം പിടിയിലായത്. കോയമ്പത്തൂരിൽ നിന്നും എറണാകുളത്തേക്കാണ് പണം കൊണ്ടുപോവുന്നത് എന്ന് പ്രതി പോലീസിനോട് പറഞ്ഞു. വാളയാർ ഇൻസ്പെക്ടർ ലിബി, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എ എസ് ഐ മാരായ ജയകുമാർ വി , സുനിൽകുമാർ, വിജയാനന്ദ്,സി പി ഒമാരായ ഷാജഹാൻ , രാജീദ്.ആർ, ഡോഗ് ബെറ്റി, രാജീവ് ,പ്രിൻസ് എന്നിവരാണ് പരിശോധനയിൽ പങ്കാളികളായത്.

Related Articles

Post Your Comments

Back to top button