വയനാട്ടിൽ വീണ്ടും കുഴൽപ്പണ വേട്ട, ലോറിയില്‍ നിന്ന് 60 ലക്ഷം പിടിച്ചു.
NewsKeralaLocal NewsCrime

വയനാട്ടിൽ വീണ്ടും കുഴൽപ്പണ വേട്ട, ലോറിയില്‍ നിന്ന് 60 ലക്ഷം പിടിച്ചു.

വയനാട്ടിൽ തുടർച്ചയായി രണ്ടാം ദിവസവും കുഴൽപ്പണവേട്ട. മീനങ്ങാടി പോലീസ് കൊളഗപ്പാറയില്‍ വെച്ച് നടത്തിയ വാഹനപരിശോധനയിലാണ് ചരക്ക് ലോറിയില്‍ കടത്തുകയായിരുന്ന 60 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടിയത്. മൈസൂരില്‍ നിന്നും എറണാകുളത്തേക്ക് പേപ്പര്‍കെട്ടുകള്‍ കൊണ്ടുപോകുകയായിരുന്ന ലോറിയുടെ ക്യാബിനുള്ളില്‍ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന പണമാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിഐ അബ്ദുള്‍ ഷെരീഫും സംഘവും നടത്തിയ പരിശോധനയില്‍ പിടികൂടിയത്. പണം കടത്തിയ വാളവയല്‍ പയ്യാനിക്കല്‍ രാജന്‍ (58), കുപ്പാടി പള്ളിപറമ്പില്‍ ചന്ദ്രന്‍ (58) എന്നിവരെ അറസ്റ്റ് ചെയ്തു. എഎസ്‌ഐ ഹരീഷ്‌കുമാര്‍, സിപിഓമാരായ നിഷാദ്, ഫിനു, നിധീഷ്, ഉനൈസ്, സുനീഷ്, ഹോംഗാര്‍ഡ് കുര്യാക്കോസ്, ഡ്രൈവര്‍ സുരേഷ് കുമാര്‍ എന്നിവരും റെയിഡില്‍ പങ്കെടുത്തു. രണ്ട് ദിവസങ്ങളിലായി ജില്ലയില്‍ ഒരു കോടി എട്ടുലക്ഷം രൂപയുടെ കുഴല്‍പണമാണ് പിടികൂടിയത്. ചൊവ്വാഴ്ച മുത്തങ്ങയില്‍ നടത്തിയ വാഹനപരിശോധനയില്‍ 48 ലക്ഷം രൂപയുടെ കഴല്‍പണം പിടിച്ചിരുന്നു.

Related Articles

Post Your Comments

Back to top button