

പാലക്കാട് ഡിവൈഎഫ്ഐ പ്രവർത്തകനും ചുമട്ട് തൊഴിലാളിയായ പ്രസാദിനു വെട്ടേറ്റ സംഭവത്തിൽ 8 ആർഎസ്എസ് –ബിജെപി പ്രവർത്തകർക്കെതിരെ കസബ പൊലീസ് വധശ്രമത്തിനു കേസെടുത്തു. പുതുശ്ശേരി കാളാണ്ടിത്തറ സ്വദേശികളായ ഗിരീഷ്, ലെനിൻ, മണികണ്ഠൻ, കണ്ടാലറിയാവുന്ന മറ്റ് 5 പേർ എന്നിവർക്കെതിരെയാണു കേസെടുത്തിട്ടുള്ളത്.
ഇതിൽ 3പ്രതികൾ കസബ പോലീസ് സ്റ്റേഷനിൽ കിഴടങ്ങി. ലെനിൻ. മണികണ്ഠൻ. കണ്ണൻ എന്നിവരാണ് കിഴടങ്ങിയത് ഇവര വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും എന്ന് കസബ പോലീസ് അറിയിച്ചു
Post Your Comments