

വാളയാർ മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയ പാത ഉടനീളം അപകടങ്ങളുടെ കേദാരമാവുകയാണ്. പ്രദേശങ്ങളെ നെടുകെ പിളർന്ന് രണ്ടായിമുറിക്കുന്ന ദേശീയ പാതയിൽ നിർമ്മിച്ച തുരങ്ക പാതകളാകളാകട്ടെ സാമൂഹ്യ വിരുദ്ധ കേന്ദ്രങ്ങളായും മാറിയിരിക്കുന്നു. കഴിഞ്ഞ ദിവസം കുഴൽമന്ദം ദേശീയ പാതയിൽ കർമ്മനിരതനായ പോലീസ് ഉദ്യോഗസ്ഥൻ്റെ ജീവനാണ് പൊലിഞ്ഞത്. ആൾത്തിരക്കുള്ള ദേശീയ പാതകളിൽ മേൽപാലം നിർമ്മിക്കണമെന്ന് നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ച് പ്രവർത്തകർ ശവമഞ്ചവുമായി ദേശീയപാതയിൽ പ്രകടനം നടത്തി.
തുടർന്ന് നടന്ന പ്രതിഷേധയോഗത്തിൽ പ്രദീഷ് ഗോകുലം അധ്യക്ഷത വഹിച്ചു. എൻ സി പി ജില്ലാ ജനറൽസെക്രട്ടറി സിറാജ് കൊടുവായൂർ ഉദ്ഘാടനം ചെയ്തു. നാഷണലിസ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷെനിൻ മന്ദിരാട്മുഖ്യ പ്രസംഗം നടത്തി.

Post Your Comments