Editor's ChoiceKerala NewsLatest NewsLocal NewsNationalNewsWorld

ഇന്ത്യൻ – അമേരിക്കൻ വംശജനായ ഡോ. വിവേക് മൂർത്തി “അമേരിക്കയുടെ ഡോക്റ്റർ’

വാഷിങ്ട‍ൺ/ നിയുക്ത യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ ആരോഗ്യ മേഖലയിലെ വിദഗ്ധ സംഘത്തിൽ ഇന്ത്യൻ- അമേരിക്കൻ വംശജ നായ ഡോ. വിവേക് മൂർത്തിക്ക് മുഖ്യ സ്ഥാനം. ബൈഡന്റെ സർജൻ ജനറലായാണ് ഡോ. മൂർത്തിയെ നിയമിച്ചിരിക്കുന്നത്. കൊവിഡ് പ്രതിരോധത്തിൽ ഗണ്യമായ സംഭാവനകൾ നൽകാൻ ഡോ. വിവേക് മൂർത്തിക്കു കഴിയുമെന്നും, ശാസ്ത്രത്തിലും മരുന്നുകളിലും പൊതുജ നവിശ്വാസം വർധിപ്പിക്കാൻ ഡോ. മൂർത്തിയുടെ നേതൃത്വം സഹായി ക്കുമെന്നും ജോ ബൈഡൻ പറഞ്ഞിരിക്കുന്നു. പൊതുജനാ രോഗ്യത്തി ലും മെഡിക്കൽ ഉപദേശങ്ങളിലും എന്‍റെ ഏറ്റവും വിശ്വസ്തനായ സഹായികളിൽ ഒരാളാവും ഡോ. മൂർത്തിയെന്ന് ബൈഡൻ പറഞ്ഞു. പ്രഗത്ഭനായ ഫിസിഷ്യനും ഗവേഷണ ശാസ്ത്രജ്ഞനുമായ ഡോ. മൂർത്തി, ഇക്കുറി കൂടുതൽ ഉത്തരവാദിത്വങ്ങളോടെയാണ് സർജൻ ജനറലാവുന്നതെന്ന് ബൈഡൻ പറഞ്ഞു. പൊതുജനാരോഗ്യ രംഗത്തെ ദേശീയ നേതാവാണ് ഡോ. മൂർത്തി. എനിക്ക് തെരഞ്ഞെടുപ്പു പ്രചാര ണ സമയത്ത് പ്രധാന ഉപദേശകനായിരുന്നു. ബൈഡൻ പറയുകയു ണ്ടായി. തന്‍റെ കൊവിഡ് പ്രതിരോധ സംഘത്തിലെ മുഖ്യ പൊതുശബ്ദം ഡോ. മൂർത്തിയുടേതാവുമെന്നും, ഇന്ത്യയിൽ നിന്നു (കർണാടക) കുടിയേറിയ മാതാപിതാക്കളുടെ മകനായ ഡോ. മൂർത്തി, അമേരി ക്കക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പ്രതിജ്ഞാബദ്ധ രാകാൻ പഠിപ്പിച്ചാണ് അവർ കുട്ടികളെ എപ്പോഴും വളർത്തുന്ന തെന്നും ബൈഡൻ വിശദീകരിച്ചു.

“അമേരിക്കയുടെ ഡോക്റ്റർ’ സ്ഥാനത്ത് ഡോ. വിവേക് മൂർത്തി ഇതു രണ്ടാം തവണയാണ് എത്തുന്നത്. ഒബാമ സർക്കാരിന്‍റെ കാലത്തും
നാൽപ്പത്തിമൂന്നുകാരനായ ഡോ. മൂർത്തി യുഎസിലെ സർജൻ ജനറലായിരുന്നു. ഡോണൾഡ് ട്രംപ് പ്രസിഡന്‍റായപ്പോൾ ഇടയ്ക്കു വച്ച് ഈ സേവനം അവസാനിപ്പിക്കേണ്ടിവന്നു. 2014 മുതൽ 2017 വരെയാണ് ഡോ. മൂർത്തി ഇതിനു മുൻപ് ഈ സ്ഥാനത്തിരുന്നത്. ഓരോ അമെരിക്കക്കാരന്‍റെയും ആരോഗ്യത്തിൽ ശ്രദ്ധ നൽകുമെന്ന് ഡോ. മൂർത്തി പറഞ്ഞു. ശാസ്ത്രവും യാഥാർഥ്യവും മാത്രമാണ് ആശ്രയിക്കുക. തലയും ഹൃദയവുമാണ് തീരുമാനങ്ങളെ സ്വാധീനി ക്കുക. ഇന്ത്യയിലെ ഒരു പാവപ്പെട്ട കർഷകന്‍റെ പേരമകന് ഇതുപോ ലൊരു രാജ്യത്തിന്‍റെ മുഴുവൻ ആരോഗ്യ കാര്യങ്ങളും നോക്കാൻ നിയുക്ത പ്രസിഡന്‍റ് അവസരം നൽകിയിരിക്കുകയാണ്.

ലോകത്ത് ഇങ്ങനെ അവസരം നൽകുന്ന അത്യപൂർവ രാജ്യമാണ് അമേരിക്ക. സർജൻ ജനറലായുള്ള ഓരോ ദിവസവും അമേരിക്കയുടെ പ്രതീക്ഷകൾ യാഥാർഥ്യമാക്കാൻ പ്രവർത്തിക്കും. ഇതു പ്രതിസന്ധി യുടെ ഘട്ടമാണ്. നിരവധി അമേരിക്കക്കാർ അസുഖബാധിത രായിരി ക്കുന്നു. നിരവധി പേർക്ക് ഉറ്റവരെ നഷ്ടപ്പെട്ടിരിക്കുന്നു. ജനങ്ങൾക്ക് തൊഴിൽ നഷ്ടപ്പെടുന്നു, കുട്ടികളെ സംരക്ഷിക്കാൻ കഴിയാതാവുന്നു.
ഈ മഹാമാരി അവസാനിപ്പിക്കാൻ തനിക്കു കഴിയുന്നതെല്ലാം ചെയ്യും. ഡോ. മൂർത്തി പറഞ്ഞു. ലോക നിലവാരമുള്ള ശാസ്ത്രജ്ഞർ നമുക്കുണ്ട്. ധീരരായ മെഡിക്കൽ പ്രൊഫഷനലുകളുണ്ട്. വാക്സിൻ നൽകാൻ ശേഷിയുള്ള കമ്പനികളുണ്ട്. ഉദാരമനസ്കരും ആർദ്രചി ത്തരുമായ ജനങ്ങളുമുണ്ട്. പ്രതിസന്ധി നേരിടുന്നവരെ രക്ഷിക്കാൻ നമുക്കു കഴിയും എന്നും മൂർത്തി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button